ഒലിയപ്പുറം – ഉപ്പുകണ്ടം റോഡിൽ വീണു കിടന്ന മരങ്ങൾക്കിടയിലേക്ക് ഇരുചക്ര വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് ഇടിച്ചുകയറി അപകടം.

പാമ്പാക്കുട : ഒലിയപ്പുറം ഭാഗത്തുനിന്നും ഉപ്പുകണ്ടത്തിലേക്ക് പോയ ബൈക്ക് ആണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രികനെ ആശുപത്രി എത്തിച്ച പ്രാഥമിക ശുശ്രൂഷകൾ നൽകി. പരിക്ക് ഗുരുതരമല്ല. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ യന്ത്ര സഹായത്തോടെ മരങ്ങൾ മുറിച്ചു നീക്കി രാത്രി പതിനൊന്ന് മണിയോടെ റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കി.

ഒലിയപുറം വെട്ടിക്കാട്ടുപാറ റോഡിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പഞ്ചായത്ത് അംഗം നെവിൻ ജോർജിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഒലിയപുറം ഉപ്പുകണ്ടം റോഡിൽ മൂന്നിടങ്ങളിലായി വീണ മരങ്ങൾ മുറിച്ച് നീക്കി റോഡ് ഗതാഗത യോഗ്യമാക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

#pambakkudanews #Oliyappuram #uppukandamnews #bikeaccidentnews

Leave a Reply

Your email address will not be published. Required fields are marked *