മോഹൻലാൽ – ശോഭന ചിത്രത്തിനു തൊടുപുഴയിൽ തുടക്കം; ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ

മലയാളി പ്രേക്ഷകരുടെ ഹിറ്റ് ജോഡിയായ മോഹൻലാലും ശോഭനയും ഒന്നിക്കുന്നുവെന്ന വാർത്ത പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. 20 വർഷങ്ങൾക്കു ശേഷമാണ് ഇരുവരും നായികാനായകന്മാരായി എത്തുന്നു എന്നതും വലിയ രീതിയിൽ ചിത്രത്തിന് സ്വീകാര്യത നൽകി. ഇപ്പോൾ സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. സിനിമയുടെ പൂജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ( Mohanlal and Shobana reunited for L360)

മോഹൻലാലിൻ്റെ 360-ാം സിനിമയാണിത്. പുതിയ സിനിമയ്ക്ക് എല്ലാവരുടേയും അനുഗ്രഹം തേടിക്കൊണ്ടാണ് പൂജയുടെ ചിത്രങ്ങൾ മോഹൻലാൽ പങ്കുവച്ചിട്ടുള്ളത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തരുൺ മൂർത്തിയാണ്. ഇനിയും പേര് പുറത്ത് വിട്ടിട്ടില്ലാത്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത് ശോഭനയാണ്.

വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ- ശോഭന കൂട്ടുകെട്ടിൽ മലയാളത്തിലൊരു സിനിമയിറങ്ങുന്നത്. ഇരുവരും ഒരുമിച്ചെത്തുന്ന 26-ാം ചിത്രമാണ് ഇത്. 1985 ൽ പുറത്തിറങ്ങിയ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന ചിത്രത്തിലാണ് മോഹൻലാൽ-ശോഭന ജോഡി ആദ്യം പ്രത്യക്ഷപ്പെടുന്നത്. 2009 ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കിയാണ് മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. അതിന് മുൻപ് 2004 ൽ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് ഇരുവരും നായിക നായകൻമാരായി എത്തിയത്.

ചിത്രത്തിന് താൽക്കാലികമായി എൽ 360 എന്നാണ് പേര് നൽകിയിരുന്നത്.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *