ലോറേഞ്ചിൽ മഴ കനത്തതിനെ തുടർന്ന് വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും.

തൊടുപുഴ: ലോറേഞ്ചിൽ മഴ കനത്തതിനെ തുടർന്ന് വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും. കുളമാവ് കരിപ്പലങ്ങാടിന് സമീപം വീടിന് പിൻവശത്തേക്ക് മൺതിട്ടയിടിഞ്ഞ് വീണ് യുവതി കുടുങ്ങി.കരിപ്പലങ്ങാട് പാടത്തിൽ അനുജമോളാണ് (33) മണ്ണിനടിയിൽപ്പെട്ടത്. യുവതിയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷിച്ചു. കാലിനു മുകളിലേയ്ക്ക് മാത്രം മണ്ണ് വീണതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പൂച്ചപ്ര കുളപ്പുറത്തും ചേറാടിയിലും ഉരുൾപ്പൊട്ടലുണ്ടായി. ചേറാടിയിൽ രണ്ട് കുടുംബങ്ങൾ ഉരുൾപ്പൊട്ടലിൽ നിന്ന് രക്ഷപ്പെടുന്നിതിനിടെ വീണ് ഒരു കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തൊടുപുഴ- പുളിന്മല സംസ്ഥാന പാതയിൽ കരിപ്പലങ്ങാടിന്സ മീപം കാറിനു മുകളിലേയ്ക്ക്…

Read More

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണം: പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം.

സിബിഐയുടെയും സിദ്ധാർഥന്റെ അമ്മ ഷീബയുടേയും വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.

Read More

നിയന്ത്രണം നഷ്ടപ്പെട്ട ബസ് വഴിയാത്രക്കാരിലേക്ക് ഇടിച്ചു കയറി അപകടം ; അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

തൊടുപുഴ : നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് വഴിയാത്രക്കാരിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 2 ഓടെ തൊടുപുഴ പട്ടയംകവല കുന്നത്താണ് അപകടമുണ്ടായത്. അമിത വേഗത്തിൽ എത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വഴിയാത്രക്കാരായ രണ്ട് പേരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Read More

ജീവിതം നൽകിയ പ്രതിസന്ധിയിൽ തളരാതെ നേടിയ മരിയൻ സദനത്തിലെ ഫുൾ A+

പൂഞ്ഞാർ: ജീവിതം നൽകിയ പ്രതിസന്ധിയിൽ തളരാതെ നേടിയ വിജയമാണ് പാലാ മരിയൻ സദനത്തിലെ അന്തേവാസിയായ കണ്ണൻ്റെ ഫുൾ എ പ്ലസ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 9-ാം വാർഡിൽ കുഴുംമ്പള്ളി ചിലമ്പൻകുന്നേൽ പരേതനായ മോഹനന്റെയും ഓമനയുടെയും മകനാണ് കണ്ണൻ. മരത്തിൽ നിന്നും വീണ് പിതാവ് മരിച്ച് 20 ദിവസത്തിന് ശേഷമാണ് കണ്ണന്റെ ജനനം. തന്റെ അഞ്ചാം വയസിലാണ് പാതാമ്പുഴ അന്നത്തെ വാർഡ് മെമ്പറായ പി.ജി ജനാർദ്ദനൻ്റെ നേതൃത്വത്തിൽ കോട്ടയം ചൈൽഡ് ലൈനിന്റെയും ഈരാറ്റുപേട്ട പോലീസിൻ്റെയും ബന്ധുക്കളുടെയും സഹായത്തോടെ ചൈൽഡ്…

Read More

സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ: ഒറ്റയടിക്ക് പടിയിറങ്ങുക 16000 ത്തോളം ജീവനക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും. പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി ശക്തമായിരുന്നു. പക്ഷെ ഇത്തവണയും സർക്കാർ നയപരമായ ആ തീരുമാനമെടുത്തില്ല. ആനുകൂല്യങ്ങൾക്കായി ഭീമമായ തുക കണ്ടെത്തേണ്ട സാഹചര്യത്തിൽ പെൻഷൻ പ്രായം കൂട്ടാൻ പല തരത്തിലെ ആലോചന ഉണ്ടായിരുന്നു. കൂട്ടിയാൽ യുവജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് വേണ്ടെന്ന് വെച്ചത്. വിവിധ…

Read More

മാസങ്ങൾക്കു മുമ്പ് അടിമാലിയിൽ നിന്ന് വണ്ടി മോഷ്ടിച്ച ആൾ പോലീസ് അറസ്റ്റ് ചെയ്തു.

അടിമാലി : വർഷോപ്പുകളിൽ നിർത്തിയിട്ടിരിക്കുന്ന വണ്ടികൾ മോഷ്ടിക്കുന്ന മോഷ്ടാവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു തെളിവെടുപ്പിനായി വർക്ക്ഷോപ്പിലെത്തിച്ചു.

Read More

കൈ ചെയിൻ നഷ്ടപ്പെട്ടു.

തൊടുപുഴയ്ക്കും പട്ടയം കവലക്കും ഇടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ബിജി എന്ന വ്യക്തിയുടെ കൈ ചെയിനാണ് നഷ്ടപ്പെട്ടത്. ഇന്നലെ (30.05.2024) വൈകിട്ട് 6 30 ന് ശേഷമാണ് നഷ്ടപ്പെട്ടത്. തൊടുപുഴ മൈ ജിക്ക് എതിർവശമുള്ള ഐസ്ക്രീം കടയിൽ ജോലി നോക്കി തിരിച്ചു വീട്ടിലേക്ക് പോകും വഴിയാണ് കൈ ചെയിൻ നഷ്ടമായത്. കണ്ടുകിട്ടുന്നവർ 9847686521 എന്ന നമ്പറിൽ അറിയിക്കുക.

Read More

എലിപ്പനി: അതീവ ജാഗ്രത വേണം

ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൽ മനോജ് അറിയിച്ചു..കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ ഇറങ്ങുകയോ കളിക്കുകയോ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യാൻ പാടില്ല. എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്ജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും എലിപ്പനിയ്ക്ക് കാരണമാകും. വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നവർ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ, മാധ്യമ പ്രവർത്തകർ, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി…

Read More

സോളാർ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ട : തന്റെ സംഭംരത്തിലൂടെ ഉപഭോക്താക്കളെ സഹായിക്കാൻ തൊടുപുഴക്കാരി

പരിസ്ഥിതി സൗഹൃദ ഊർജ്ജസ്രോതസ്സ് ഉപയോഗിച്ച് ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ എല്ലാ രാജ്യങ്ങളും നടത്തിവരുന്ന സാഹചര്യത്തിൽ സൗരോർജ്ജത്തെ ആധാരമാക്കി പ്രവർത്തിക്കുന്ന സോളാർ പാനലുകളെക്കുറിച്ചും, അവയുടെ ഗുണനിലവാരം, ഉപയോഗം, മെയിന്റെനൻസ് തുടങ്ങിയ വിഷയങ്ങളിൽ കൈത്താങ്ങാവുകയാണ് തൊടുപുഴ മൂലമറ്റം സ്വദേശിയായ സെൽന സജിയുടെ സംരംഭം. തൊടുപുഴ മൂലമറ്റം അറക്കുളം സ്വദേശിയായ സജി സി. ജോസഫിൻ്റേയും ഷാരോണിന്റെയും മകളാണ് സെൽന. കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടിയ സെൽന മാഡ്രിഡ് ടെക്നിക്കൽ യൂണിവേഴ്സിറ്റി, ബെൽഫാസ്റ്റിലെ…

Read More

ഗ്രാസ് റൂട്ട് ഫുട്ബോൾ ഫെസ്റ്റിന് തുടക്കമായി

തൊടുപുഴ : ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വിഭാവനം ചെയ്യുകയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, ഇടുക്കി ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെസഹകരണത്തോടെ തൊടുപുഴ സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഗ്രാസ്സ്റൂട്ട് ഫെസ്റ്റിവലിനു ആരംഭമായി.മുൻ ഇന്ത്യൻ ടീം പരിശീലകനായ ശ്രീ സതീവൻ ബാലൻ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും സമൂഹത്തിനു ഉപകരിക്കാവുന്ന നിലയിൽ പരിവർത്തനം ചെയ്യാനുള്ള ഫുട്ബോളിനുള്ള ശക്തിയെ ബോധ്യപ്പെടുത്തുകയും യുവ തലമുറയെ കായിക രംഗത്തേക്ക് ആകർഷിക്കുകയും ചെയ്യുക എന്നതാണ് ഗ്രാസ്റൂട്ട് ഫെസ്റ്റിവലിന്റെ ലക്ഷ്യം. സോക്കർ…

Read More