സോളാർ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ട : തന്റെ സംഭംരത്തിലൂടെ ഉപഭോക്താക്കളെ സഹായിക്കാൻ തൊടുപുഴക്കാരി

പരിസ്ഥിതി സൗഹൃദ ഊർജ്ജസ്രോതസ്സ് ഉപയോഗിച്ച് ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ എല്ലാ രാജ്യങ്ങളും നടത്തിവരുന്ന സാഹചര്യത്തിൽ സൗരോർജ്ജത്തെ ആധാരമാക്കി പ്രവർത്തിക്കുന്ന സോളാർ പാനലുകളെക്കുറിച്ചും, അവയുടെ ഗുണനിലവാരം, ഉപയോഗം, മെയിന്റെനൻസ് തുടങ്ങിയ വിഷയങ്ങളിൽ കൈത്താങ്ങാവുകയാണ് തൊടുപുഴ മൂലമറ്റം സ്വദേശിയായ സെൽന സജിയുടെ സംരംഭം.

തൊടുപുഴ മൂലമറ്റം അറക്കുളം സ്വദേശിയായ സജി സി. ജോസഫിൻ്റേയും ഷാരോണിന്റെയും മകളാണ് സെൽന. കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടിയ സെൽന മാഡ്രിഡ് ടെക്നിക്കൽ യൂണിവേഴ്സിറ്റി, ബെൽഫാസ്റ്റിലെ ക്യൂൻസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നായി ഇരട്ട ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മാനേജ് മെന്റ് ആന്റ് എഞ്ചിനീയറിങ് ഓഫ് എൻവയേൺമെന്റ് ആന്റ് എനർജി എന്ന വിഭാഗത്തിലാണ് ബിരുദാനന്തര ബിരുദം. ബിരുദ പഠനത്തിന് ശേഷം രണ്ട് വർഷക്കാലം മുംബൈയിൽ അധ്യാപികയായും സെൽന പ്രവർത്തിച്ചിരുന്നു. ഗവേഷണ സ്ഥാപനങ്ങൾ, വൈദ്യുതി വിതരണ കമ്പനികൾ, സർക്കാർ പ്രവർത്തിച്ചിരുന്നു. ഗവേഷണ സ്ഥാപനങ്ങൾ, വൈദ്യുതി വിതരണ കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ ഉൾപ്പടെ വിവിധ മേഖലയിൽ സെൽന പ്രവർത്തിച്ചിട്ടുണ്ട്. സൗരോർജ സേവനദാതാക്കളെ കണ്ടെത്തുന്നതിനും അനുയോജ്യമായവ തിരഞ്ഞെടുക്കുന്നതിനും ഗാർഹിക സോളാർ ഉപഭോക്താക്കൾ നേരിടുന്ന വെല്ലുവിളികളും തടസങ്ങളും എന്തെല്ലാമാണെന്ന് അന്ന് മുതൽ തന്നെ മനസിലാക്കിയിരുന്നു. അങ്ങനെ 2023 ജൂണിലാണ് ഡൽഹിയിൽ സെർക്കിളിന് തുടക്കമിട്ടത്.

ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാവുമെങ്കിൽ തീർച്ചയായും അത് ലഭ്യമാക്കുമെന്നും സെൽന പറയുന്നു. എന്തായാലും ഒരുവർഷം മാത്രം പ്രായമായ തന്റെ സംരംഭവുമായി കേരളത്തിലെ വിപണിയിലേക്ക് ഇറങ്ങുകയാണ് ഈ സംരംഭക.

Leave a Reply

Your email address will not be published. Required fields are marked *