admin

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കമായി

തൊടുപുഴഃ ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങൾക്ക് തൊടുപുഴ വെങ്ങല്ലൂർ സോക്കർ സ്കൂളിൽ തുടക്കമായി. ഒളിമ്പിക് ദിനാഘോഷത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ട് വെങ്ങല്ലൂർ സോക്കർ സ്കൂളിൽ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സോക്കർ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ഇടുക്കി ജില്ല സബ് ജൂനിയർ ഇൻറർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന്റെ വേദിയിൽ വിഖ്യാത അത്‌ലറ്റിക് പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ശ്രീ. കെ പി തോമസ് മാഷ് ഈ…

Read More

തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികൾക്ക് പരാതി നൽകാം

തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്നതിൽ നിന്നും നിങ്ങളെ തടയുകയോ ഏതെങ്കിലും രീതിയിലുള്ള ഭീഷണിപ്പെടുത്തലുകൾ ഉണ്ടാവുകയോ ചെയ്‌താൽ തൊഴിലാളികൾക്ക് പരാതി നൽകാൻ വേണ്ടി തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്മാനെ നിയോഗിച്ചിട്ടുണ്ട്. തൊഴിൽ പൗരന്റെ അവകാശമാണ്, തൊഴിലുറപ്പിൽ തൊഴിൽ നൽകുന്നത് രാഷ്ട്രീയക്കാരുടെ ഔദാര്യമല്ല, തൊഴിലാളിയുടെ അവകാശമാണ്. തൊഴിലിന് വേണ്ടി ഒരു പാർട്ടിക്കും നിങ്ങൾ സംഭാവന കൊടുക്കുകയോ പാർട്ടിയുടെ പരിപാടിക്ക് പങ്കെടുക്കുകയോ വേണ്ടതില്ല. തൊഴിൽ മുടക്കുമെന്ന ഭീഷണിയുണ്ടായാൽ ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. ഓരോ ജില്ലയ്ക്കും പ്രത്യേകം പ്രത്യേകം ഓംബുഡ്സ്മാൻ ഉണ്ട്. ഓരോ ജില്ലയുടെ ഓംബുഡ്സ്മാന്റെ പേരും…

Read More

പ്രഭാത സവാരി കഴിഞ്ഞെത്തിയ ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ് മരിച്ചത്. തലയിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ് മൃതദേഹം. സുഹൃത്തും സതീഷും മാത്രമാണ് വീട്ടിൽ ഉണ്ടായിരന്നത്. കുടുംബാംഗങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാനായി ബെംഗളൂരുവിലേക്ക് പോയിരുന്നു. പുലർച്ചെ ഉറക്കമെണീറ്റ സതീഷ് പ്രഭാത സവാരിക്കായി പുറത്തേക്ക് പോയിരുന്നു. സുഹൃത്ത് വീടിന് പുറത്തെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. കാൽ വഴുതി വീണതോ ഹൃദയാഘാതമോ ആണെന്നാണ് പ്രാഥമിക നിഗമനം.

Read More

മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്നു; 2 സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു

കൊല്ലം : പുനലൂർ മണിയാർ ഇടക്കുന്നിൽ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു. ഇടക്കുന്ന് സ്വദേശികളായ ഗോകുലത്തിൽ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കൃഷി സ്‌ഥലത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്ന തൊഴിലാളികൾക്ക് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഇടിമിന്നലേറ്റ് താഴെ വീണ് കിടന്ന ഇരുവരെയും ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പുനലൂർ നഗരസഭയിലെ മണിയാർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇരുവരും നഗരസഭയിലെ തൊഴിലുറപ്പ് ജോലി…

Read More

കാർ നിയന്ത്രണം വിട്ടപകടം;യാത്രക്കാർക്ക് പരിക്ക്

രാജാക്കാട് : ബൈസൺവാലി നാൽപതേക്കറിൽ കാർ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിൽ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. രാജാക്കാട് സ്വദേശി ജസ്സോ (27) ക്കാണ് പരിക്കേറ്റത്. ഇയാളെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്ന 2 പേർക്ക് സാരമായി പരിക്കേറ്റു. ജോസ്ഗിരി ഭാഗത്തേക്ക്‌ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്..

Read More

‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി സഹകരിച്ച് മോഹന്‍ലാല്‍

വിവിധ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ഫണ്ട് പ്രോയോജനപ്പെടുത്തി ഇടുക്കി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി തുടര്‍ന്നും സഹകരിക്കുമെന്ന് മലയാളത്തിന്റെ അഭിമാനം മോഹന്‍ലാല്‍. വയോജനങ്ങള്‍ക്കുള്ള ഡയപ്പറുകള്‍, അഞ്ചുരുളിയില്‍ തയ്യാറാക്കിയ ലൈബ്രറിയുടെ താക്കോല്‍ കൈമാറല്‍ എന്നിവ തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു നടന്‍. മോഹന്‍ലാല്‍ ചെയര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷന്‍, ഇ.വൈ.ജി.ഡി.എസ് എന്നിവര്‍ സംയുക്തമായിട്ടാണ് ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി സഹകരിക്കുന്നത്. വിവിധ എന്‍ ജി ഓ സ്ഥാപനങ്ങള്‍ , കോര്‍പറേറ്റ് മേഖല എന്നിവിടങ്ങളില്‍നിന്നുള്ള സഹായം ‘ഇടുക്കി…

Read More

അപ്പീൽ നൽകിയാലേ വിവരം കൈമാറു എന്ന രീതി സ്വീകരിച്ചാൽ കർശന നടപടി: വിവരാവകാശ കമ്മിഷണർ

കോട്ടയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ അപ്പീൽ നൽകിയാലേ വിവരങ്ങൾ നൽകൂ എന്നു ശാഠ്യം പിടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ: കെ.എം. ദിലീപ്. വിവരാവകാശ അപേക്ഷകളിൽ സമയബന്ധിതമായി അപേക്ഷകർക്കു വിവരങ്ങൾ നൽകേണ്ടതുണ്ട്. അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ വിവരം കൈമാറാതെ അപ്പീൽ സമർപ്പിക്കുന്ന മുറയ്ക്കു വിവരങ്ങൾ കൈമാറുന്ന രീതി ഉദ്യോഗസ്ഥർ വച്ചുപുലർത്തുന്നുണ്ട്. ഇവർക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കുമെന്നു കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിനു ശേഷം വിവരാവകാശ കമ്മിഷണർ ഡോ: കെ.എം. ദിലീപ്…

Read More

പെരുമ്പാവൂർ ബൈപ്പാസ്; നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി നിരപ്പാക്കി മണ്ണ് നിരത്തുന്ന പ്രവൃത്തിക്കാണ് ഇന്നലെ ആരംഭമായത്.ഇതിന് ശേഷം ലെവൽസ് എടുക്കുന്ന പ്രവൃത്തി പൂർത്തീകരിക്കും. തുടർന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രിയുടെ തിയതി കൂടി ലഭ്യമായതിന് ശേഷം ഔദ്യോഗികമായി പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തുമെന്ന് എംഎൽഎ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ 1.5 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ്…

Read More

വാളറ കമ്പിലൈൻഭാഗത്ത് ഇന്നലെ വൈകിട്ട് 3 കൊമ്പനാനകൾ ഇറങ്ങുകയും, വ്യാപക കൃഷി നാശം വരുത്തുകയും ചെയ്തു.ദിവസങ്ങളായി വ്യാപകമായ കൃഷിനാശം ആണ് ഈ മേഖലയിൽ കാട്ടാന മൂലം ഉണ്ടാകുന്നത്. അതിനാൽ ഈ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.

Read More