admin

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

എറണാകുളം: ആലുവയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസിന്റെ ബോണറ്റിലാണ് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ബോണറ്റിൽ നിന്ന് ആദ്യം പുക ഉയർന്നു, പിന്നീട് തീ ആളിക്കത്തി. സംഭവസമയത്ത് ബസിൽ 38 യാത്രക്കാരുണ്ടായിരുന്നു. പുക ഉയർന്നതോടെ ഡ്രൈവർ യാത്രക്കാരോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു. അതിനാലാണ് വലിയ ദുരന്തം ഒഴിവായത്. അഗ്നിശമന സേനയെത്തി തീയണച്ചു.

Read More

സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞ് അപകടം

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ ഇന്ന് പുലർച്ചെ 1.30ഓടെ സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അർജുനും സംഘവും ഉണ്ടായിരുന്ന കാർ ഓടിച്ചിരുന്നത് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററാണെന്നും വിവരമുണ്ട്. നിസ്സാര പരിക്കേറ്റ താരങ്ങൾ ആശുപത്രിയിൽ…

Read More

വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ സ്വദേശി പി ബിപിൻ എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ബിബിൻ വീട്ടിൽ കഞ്ചാവ് ചെടികൾ നട്ട് വളർത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിഭാഗം അന്വേഷണം നടത്തിയത്. ഇയാളുടെ വീട്ടുമുറ്റത്ത് നിന്നും 64 സെൻ്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും നൽകിയാണ് കഞ്ചാവ്…

Read More

യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം ഫോൺ കവർന്നു

ഇടുക്കി അടിമാലിയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം ഫോൺ കവർന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ പരുക്കേറ്റ കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ പെൺ സുഹൃത്താണ് ക്വട്ടേഷന് പിന്നിലെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഇൻഫോപാർക്ക് ജീവനക്കാരനായ സുമേഷ് നാട്ടുകാരിയായ പെൺ സുഹൃത്തുമായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടയിൽ ഇരുവരും തമ്മിൽ പിണങ്ങി. സുമേഷ് സ്വകാര്യ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി ഇൻഫോ പാർക്ക് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്…

Read More

കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. തിരുവല്ല മുണ്ടകപ്പാടത്താണ് സംഭവം. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. തിരുവല്ല തുകലശ്ശേരി സ്വദേശിയുടേതാണ് കാര്‍. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലെന്നും കാറിലുണ്ടായിരുന്നത് സ്ത്രീയും പുരുഷനുമെന്ന് പൊലീസ്. ഫോറൻസിക് സംഘം ഉടൻ സ്ഥലത്തെത്തും. 𝗣𝗹𝗲𝗮𝘀𝗲 𝗦𝗵𝗮𝗿𝗲(𝗝𝗼𝗯𝗩𝗮𝗰𝗮𝗻𝗰𝘆)ആർക്

Read More

അപകടാവസ്ഥയിലിരി ക്കുന്ന വൈദ്യുതി ബോർഡിന്റെ കെട്ടിടം പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തം

മൂലമറ്റം : അപകടാവസ്ഥയിലിരിക്കുന്ന വൈദ്യുതി ബോർഡിൻ്റെ കെട്ടിടം പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തം. മൂലമറ്റം ഐഎച്ച്ഇപി സ്കൂളിന് മുമ്പിൽ മൂലമറ്റം- വാഗമൺ റോഡിലാണ് വർഷങ്ങൾക്ക് മുമ്പ് ഇടുക്കി പദ്ധതിയുടെ ആവശ്യത്തിനായി നിർമ്മിച്ച ക്വാർട്ടേഴ്സുകൾ ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലുള്ളത്. ഇലപ്പള്ളി, ഇടാട്, പുള്ളിക്കാനം, വാഗമൺ, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കും കുമളി, തേക്കടി, വാഗമൺ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളും, സ്വകാര്യ, കെഎസ്ആർടിസി ബസുകളുമടക്കം നിരവധി വാഹനങ്ങളാണ് ദിവസേന മൂലമറ്റം- വാഗമൺ റോഡ് വഴി…

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കള്‍ മരിച്ചു

പെരുമ്പാവൂർ: എം.സി. റോഡിൽ പുല്ലുവഴിക്കു സമീപം ബൈക്കും ലോറിയുമിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു. എറണാകുളം ജഡ്‌ജസ് അവന്യു പീടികത്തറയിൽ റഹ്‌മത്തുല്ലയുടെ മകൻ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കൽ ഫിയോണ ജോസ് (18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലിന് കുറ്റിക്കാട്ട് ക്ഷേത്രം ഭണ്ഡാരത്തിനും കർത്താവുംപടി ജങ്ഷനുമിടയ്ക്കായിരുന്നു അപകടം. പെരുമ്പാവൂർ ഭാഗത്തേക്കു പോയ ബൈക്ക് എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇജാസ് തൽക്ഷണം മരിച്ചു. ഫിയോണയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഇരുവരും…

Read More

കോട്ടയം ജില്ലയിലെ ഏക ജിയോലാബ് ഉദ്ഘാടനം ചെയ്തു

മുരിക്കും വയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ എസ്. എസ്. കെ. ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ജിയോ ലാബിൻ്റെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. കുട്ടികളിൽ ഭൗമശാസ്ത്രത്തെയും സൗരയൂഥത്തെയും സംബന്ധിച്ചു താല്പര്യം വളർത്താനും ഗവേഷണത്മകമായ ശാസ്ത്രീയ അവബോധം വളർത്താനും ഉപകരിക്കുന്ന വിധത്തിലാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ഭൂമിയെയും നക്ഷങ്ങളെയും തൊട്ടറിഞ്ഞു പഠിക്കാനും പുസ്തകങ്ങൾക്കപ്പുറമുള്ള അനുഭവലോകം കുട്ടികൾക്ക് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കോട്ടയം ജില്ലയിലെ ആദ്യ ജിയോ ലാബ് മുരിക്കും വയൽ ഗവ. വൊക്കേഷണൽ…

Read More

ചരിത്രവിജയത്തിന് 25 വയസ്; ഇന്ന് കാർഗിൽ വിജയ് ദിവസ്

കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 25 വർഷം. 1999 മെയ് മൂന്ന്. മലനിരകളാൽ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ കാർഗിൽ പ്രദേശത്ത് ഭീകരരുടെ സഹായത്തോടെ പാക് സൈന്യം അതിർത്തിയിൽ നുഴഞ്ഞു കയറി. കാർഗിലിലെ ആട്ടിയൻമാരാണ് സൈന്യത്തെ വിവരം അറിയിച്ചത്. മെയ് അഞ്ചിന് വിവരം അന്വേഷിക്കാൻ പോയ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. മെയ് പത്തിന് കാർഗിലിലും ദ്രാസിലും കക്സറിലും നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്ന സ്ഥിരീകരണമെത്തി.മെയ് 26ന് ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തി. മെയ് 27ന്…

Read More

ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർത്ഥിനി നൂറനാട് പണയിൽ രജനി ഭവനത്തിൽ നിരഞ്ജനയെ (14) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.സംഭവത്തിൽ ആലപ്പുഴയിൽ നിന്ന് ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്‌ധരും വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ രാത്രി 9 .30 ഓടെ കിടപ്പു മുറിയുടെ ജനലഴിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അമ്മ രജനിക്കും അനുജത്തിക്കും ഒപ്പമാണ് നിരജ്ഞന പതിവായി കിടന്നുറാങ്ങാറുള്ളത്. കഴിഞ്ഞ ദിവസം നേരത്തെ മുറിയിൽ കയറി വാതിൽ അടച്ചതിൽ സംശയം തോന്നി വിളിച്ചപ്പോഴാണ് സംഭവം അറിയുന്നത്….

Read More