കല്ലാർകുട്ടി ഡാമിൻറെ നാല് ഷട്ടറുകൾ ഉയർത്തി
കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്… മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ ജാഗ്രത പുലർത്തണം
കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്… മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ ജാഗ്രത പുലർത്തണം
പൂഞ്ഞാർ: കോട്ടയം ജില്ലയിൽ മികച്ച സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രൊജക്ടിനുള്ള പുരസ്കാരം പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിന്. അറുപത് സ്കൂളുകളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സ്കൂളിന് ഈ നേട്ടം ലഭിച്ചത്. കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന സമ്മേളനത്തിൽ കോട്ടയം എ.എസ്.പി.യും എസ്.പി.സി. ജില്ലാ നോഡൽ ഓഫീസറുമായ സതീഷ്കുമാർ, മുൻ ജില്ലാ നോഡൽ ഓഫീസർ സി. ജോൺ, എ.ഡി.എൻ.ഒ. ജയകുമാർ ഡി. എന്നിവർ ചേർന്ന് പുരസ്കാരം സ്കൂൾ അധികൃതർക്ക് കൈമാറി. ക്രിസലിസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര-തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വടക്കൻ ചത്തീസ്ഗഡിന് മുകളിൽ ചക്രവാത ചുഴിയും, വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ…
ആലുവ അത്താണിയിൽ ഫൈവ് സ്റ്റാർ ബാർ ഹോട്ടലിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ MDMA ടാബ്‌ലറ്റ്, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. വനിത ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി മുഹമ്മദ് ഹയാസിൻ്റെ മാരുതി ഇഗ്നീസ് കാറിൽ നിന്നും 2.1 05 ഗ്രാം വരുന്ന MDMA ടാബ്‌ലറ്റുകൾ പിടികൂടുകയും തുടർന്ന് ഹോട്ടൽ മുറിയിൽ പരിശോധന നടത്തി കലൂർ സ്വദേശി ജീന ദേവ്, പള്ളുരുത്തി സ്വദേശി അരുൺ സി കിഷോർ, കൊല്ലം സ്വദേശിനി സൂചിമോൾ എന്നിവരെ പിടികൂടുകയുമായിരുന്നു….
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും.പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയ്തതെ ഉപഭോഗത്തിന്…
മൂവാറ്റുപുഴ : മൂവാറ്റുപുഴ നിര്‍മലാ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍. കോളേജിന് സമീപത്തെ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് കോളേജ് അധികൃതരെ നേരില്‍ കണ്ട് ഖേദം പ്രകടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചുവെന്ന് മഹല്ല് ഭാരവാഹികള്‍ അധികൃതരെ അറിയിച്ചു. കോളേജില്‍ ഉണ്ടായത് അനിഷ്ട സംഭവങ്ങളാണ്. പ്രാര്‍ത്ഥനയ്ക്കും ആചാരങ്ങള്‍ക്കും ഇസ്ലാം നിര്‍ദ്ദിഷ്ട രീതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ചെറിയ തെറ്റ് ഉണ്ടായാല്‍ പോലും അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് മഹല്ല്…
തൊടുപുഴ: നഗരസഭ ഒൻപതാം വാർഡിലേക്ക് നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. ജോർജ് ജോൺ കൊച്ചുപറമ്പിൽ -യുഡിഎഫ് സ്വതന്ത്രൻ, ബാബു ജോർജ് -എൽഡിഎഫ് സ്വതന്ത്രൻ, രാജേഷ് പൂവാശേരിൽ-ബിജെപി, റൂബി വർഗീസ്- ആംആദ്‌മി പാർട്ടി എന്നിവരാണ് മൽസര രംഗത്തുള്ളത്. നഗരസഭയിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ അനുസരിച്ച് യുഡിഎഫിനെയും എൽഡിഎഫിനും നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഏറെ പ്രധാന്യമുള്ളതാണ്. യുഡിഎഫ് മുസ്ലിം ലീഗിനു നൽകിയിരിക്കുന്ന സീറ്റിൽ ലീഗ് സ്വതന്ത്രയായി മൽസരിച്ചു വിജയിച്ച ജെസി ജോണി പിന്നീട് കൂറുമാറി എൽഡിഎഫ് പക്ഷത്ത് ചേർന്ന്…
കൊച്ചി: കൊച്ചി കളമശ്ശേരിയിൽ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. എച്ച്എംടി ജംഗ്ഷൻ – മെഡിക്കൽ കോളേജ് റോഡിൽ എച്ച്എംടി കമ്പനിക്ക് സമീപത്തെ വളവിലാണ് ഇന്ന് രാവിലെ ആറരയോടെ അപകടമുണ്ടായത്. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും വന്ന ബസ്സും കളമശ്ശേരി ഭാഗത്ത് നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ബസ് ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ലോറി ഡ്രൈവറെ സ്വകാര്യ…