ആലുവ അത്താണിയിൽ ഫൈവ് സ്റ്റാർ ബാർ ഹോട്ടലിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ MDMA ടാബ്‌ലറ്റ്, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. വനിത ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി മുഹമ്മദ് ഹയാസിൻ്റെ മാരുതി ഇഗ്നീസ് കാറിൽ നിന്നും 2.1 05 ഗ്രാം വരുന്ന MDMA ടാബ്‌ലറ്റുകൾ പിടികൂടുകയും തുടർന്ന് ഹോട്ടൽ മുറിയിൽ പരിശോധന നടത്തി കലൂർ സ്വദേശി ജീന ദേവ്, പള്ളുരുത്തി സ്വദേശി അരുൺ സി കിഷോർ, കൊല്ലം സ്വദേശിനി സൂചിമോൾ എന്നിവരെ പിടികൂടുകയുമായിരുന്നു. ഇവരിൽ നിന്ന് കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ കസ്റ്റഡിയിലെടുത്തു.പാർട്ടിയിൽ എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ പ്രമോദിനെ കൂടാതെ പ്രിവൻ്റീവ്ഓഫീസർ ജിനീഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ ബസന്തകുമാർ ,മനോജ്, അഭിജിത്ത് മോഹൻ, വനിതാ ഓഫീസർമാരായ സരിത റാണി,നിഷ എന്നിവർ ഉണ്ടായിരുന്നു.
