ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് കേസിലെ പ്രധാനി അറസ്റ്റിൽ
ഇടുക്കി : കുമളി, ചക്കുപള്ളം സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ അക്കൌണ്ടുകളിലേക്ക് 2.25 കോടിയോളം രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ മറ്റൊരു പ്രധാനിയെകൂടി ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിൽ, പയ്യന്നൂർ, പുറക്കുന്ന്, പെരുംതട്ട ഭാഗത്ത് ചെറൂട്ട വീട്ടിൽ നവനീത് സി (31) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസിൽ എറണാകുളം, ആലുവ സ്വദേശി, ആയില്യം വീട്ടില്‍ ബിനോയി…

