മൂലമറ്റം : ഇളംദേശം-തേന്മാരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. പൂമാല കുന്നുംപുറത്ത് ഷിജു കെ.കെ (42) നെയാണ് മൂലമറ്റം റെയ്ഞ്ച് ഇൻസ്പെക്ടറും സംഘവും പിടികൂടിയത്. 5 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു. മയക്കുമരുന്ന് വസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും നടക്കുന്നു എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മൂലമറ്റം റെയ്ഞ്ച് ഇൻസ്പെക്ട്‌ടർ കെ.യു. അഭിലാഷും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ രണ്ട്പ മാസത്തിനിടയിൽ 9 മയക്കുമരുന്ന് കേസുകളും 14 അബ്കാരി വിഭാഗത്തിൽ വരുന്ന കേസുകളും 37 പുകയില്ല ഉൽപന്നങ്ങളുടെ കേസുകളും മൂലമറ്റം റേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#kganchavu