ഇടുക്കി: വരയാടുകളുടെ പ്രജനനകാലത്തെ തുടർന്ന് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ 1ന് തുറക്കും. രാവിലെ 8 മുതൽ വൈകിട്ട് 4വരെയാണ് സന്ദർശകർക്കുള്ള പ്രവേശന സമയം. ജനുവരി 31 മുതലായിരുന്നു ഉദ്യാനം അടച്ചത്. പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമായിട്ടാണ് എല്ലാ വർഷവും ഈ കാലയളവിൽ പാർക്ക് അടച്ചിടുന്നത്. ഈ സീസണിൽ ഇതുവരെ എൺപതിലധികം വരയാടിൻ കുഞ്ഞുങ്ങൾ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രിൽ 20ന് ശേഷം ഇത്തവണത്തെ വരയാട് സെൻസസ് നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. കണക്കെടുപ്പ് പൂർത്തിയാകുന്ന മുറക്ക് മാത്രമേ പുതിയതായി പിറന്ന വരയാടിൻ കുഞ്ഞുങ്ങളുടെ എണ്ണം സംബന്ധിച്ച ക്യത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളു. മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഉദ്യാനം തുറക്കുക കൂടി ചെയ്യുന്നതോടെ സഞ്ചാരികളുടെ തിരക്കിൽ ഇനിയും വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*Click to Join
* https://chat.whatsapp.com/Jdnr0ew3VxzFEJfKICs8Pk
*വാർത്തകളും പരസ്യങ്ങളും അറിയിക്കാം
*
https://wa.me/message/FJXDNGIRM3KGN1