ഇരുചക്ര വാഹനം അപകടത്തിൽപെട്ട് യുവാവ് മരണപ്പെട്ടു.

ചെറുതോണി :തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ ചെറുതോണിക്ക് സമീപം ഇരുചക്ര വാഹനം അപകടത്തിൽപെട്ട് യുവാവ് മരണപ്പെട്ടു. ഇടുക്കി അണക്കര ചെല്ലാർകോവിൽ സ്വദേശി വിഗ്നേശ്വർ ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽക്കും.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#bike #accident #youngman #dead #idukki #medicalcollege #cheruthoni #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *