ആനുവൽ സ്പോർട്സ് ഡേയും ചിൽഡ്രൻസ് ഡേയും ആചരിച്ചു

തൊടുപുഴ: പ്രതീക്ഷ ഭവ൯ സ്പെഷ്യൽ സ്കൂളി൯െറ 46 മത് ആനുവൽ സ്പോർട്സ് ഡേ മുനിസിപ്പൽ വൈസ് ചെയ൪പേഴ്സൺ ശ്രീമതി ജെസി ആൻറണി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഹണീ വി ഫ്രാൻസിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ ടിജിൻ ടോം സ്വാഗതം പറഞ്ഞയോഗത്തിൽ മുഖ്യാതിഥിയായിഎത്തിച്ചേർന്ന ശ്രീ ബിജു വി.എ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ദീപശിഖ തെളിച്ചു . ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ ഷൈജൻ സ്റ്റീഫൻ ദീപശിഖ ഏറ്റുവാങ്ങി. Sr. ക്രിസ്റ്റി അറക്കത്തോട്ടം (പ്രൊവിൻഷ്യൽ സുപ്പീരിയർ ), Sr. വിജിലിയ തൊട്ടുങ്കൽ (ലോക്കൽ മാനേജർ)എന്നിവർ ആശംസ അറിയിച്ചു ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ അജിവ് പുരുഷോത്തമൻ പതാക ഉയർത്തി. തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് ച൪ച്ച് വികാ൪ റവ. ഡോ സ്ററാ൯ലി കുന്നേൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു തൊടുപുഴ ട്രാഫിക് എസ്. ഐ ശ്രീ. ശശി ഗോപാലൻ മുഖ്യാതിഥിയായിരുന്നു മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ടി സി രാജു വിജയികൾക്ക് ട്രോഫിയും മെഡലും വിതരണം ചെയ്തു ജയിംസ് റ്റി മാളിയേക്കൽ, ശ്രീ. പി എ സലി൦കുട്ടി എന്നിവർ സന്നിഹിതരായിരുന്നു. കായികാധ്യാപിക ജൈനമ്മ ജോയ് നന്ദി അറിയിച്ചു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#annualsportsday #children’sday #thodupuzha #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *