ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നും നാടൻ തോക്ക് കണ്ടെത്തി

കൊല്ലം: ചിതറയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നും നാടൻ തോക്ക് കണ്ടെത്തി. ചിതറ നാട്ടിലിൽ ജലാലുദീൻ്റെ വീട്ടിലെ കട്ടിലിൻ്റെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു നാടൻ തോക്ക് .വന മേഘലയോട് ചേർന്ന പ്രദേശത്താണ് വീട്. കഴിഞ്ഞ ദിവസം ജലാലുദ്ദീൻ ഇവിടെ എത്തിയപ്പോൾ അടച്ചിട്ടിരുന്ന വീടിൻ്റെ മുൻവശത്തെ കതക് തകർത്ത നിലയിലായിരന്നു.വീടിൻ്റെ ഉൾവശത്ത് കട്ടിലിൻ്റെ അടിയിൽ നോക്കിയപ്പോഴാണ് ടാർ പായ കൊണ്ട് മറച്ചിട്ടിരിക്കുന്ന നിലയിൽ തോക്ക് കണ്ടത്.ഉടൻ തന്നെ ജലാലുദ്ദീൻ വനം വകുപ്പ് അധികൃതരെ വിവരം ധരിപ്പിച്ചു. വനം വകുപ്പ് അറിയിച്ചതിനെ തുടർന്ന് ചിതറ പോലീസ് സ്ഥലത്തെത്തി തോക്ക് കസ്റ്റഡിയിലേടുത്തു. നാടൻ തോക്ക് വിദഗ്ദ പരിശോധനയ്ക്ക് ശേഷമേ കാലപ്പഴക്കം നിർണ്ണയിക്കുവാൻ കഴിയുകയുള്ളു എന്ന് പോലീസ് പറഞ്ഞു. എണ്ണപ്പന തോട്ടത്തിന് അടുത്തുള്ള വീട്ടിൽ നിന്നും മൃഗങ്ങളുടെ ശല്ല്യം സഹിക്കവയ്യാതെയാണ് ജലാലുദ്ദീൻ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയത്. 

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#kollam #gun #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *