ജലവിതരണ പൈപ്പിടാൻ കുഴിയെടുത്തു; റോഡ് തകർന്ന നിലയിൽ

കുടയത്തൂർ: ജലവിതരണ പൈപ്പിടാനായി കുഴിയെടുത്തത് വേണ്ട വിധം മൂടാത്തതിനാൽ റോഡ് തകർന്ന നിലയിൽ. ജൽ ജീവൻ മിഷൻ്റെ ജലവിതരണ പൈപ്പ് സ്ഥാപിക്കാനായി യന്ത്രങ്ങൾ ഉപയോഗിച്ച് എടുത്ത വലിയ കുഴികളാണ് വേണ്ട വിധം മൂടാതെയിട്ടിരിക്കുന്നത്.

റോഡിൻ്റെ ടാറിംഗും കുത്തിപൊളിച്ച നിലയിലാണ്. കുഴി താത്കാലികമായി മണ്ണിട്ട് മൂടിയിട്ടുണ്ടെങ്കിലും മഴക്കാലമായതിനാൽ റോഡിരികിൽ ചെളിയും വെള്ളക്കെട്ടും നിറഞ്ഞിരിക്കുകയാണ്. ഏറെ തിരക്കുള്ള റോഡിൽ ഇത്തരത്തിൽ ചെളിയും വെള്ളക്കെട്ടും നിറഞ്ഞിരിക്കുന്നത് യാത്രക്കാരെ വലയക്കുകയാണെന്നും കുഴിയറിയാതെ റോഡിൻ്റെ അരിക് ചേർന്ന് വരുന്ന വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുകയാണെന്നും പ്രദേശവാസികൾ പറയുന്നു. പലയിടത്തും ഇരുവശങ്ങളിലേക്കും ഒരേ സമയം വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്നില്ല.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#watersupplypipe #road #broken #kudayathoor #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *