സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പാക്കി. പുതിയ അപേക്ഷകർക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല.

പുതുതായി ലൈന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതൽ പ്രിന്‍റ് ഡ്രൈവിങ് ലൈസൻസ് നൽകില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാൽ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഇത് ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിൽ സൂക്ഷിക്കാം. ആവശ്യക്കാർക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം. ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#driving #license #digitalized #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *