അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതി : നിർമ്മാണോദ്ഘാടനം ഇന്ന്

ഇടുക്കി : അപ്പർ ചെങ്കുളം ജല വൈദ്യുത പദ്ധതിയുടെ നിർമാണോദ്ഘാടനം വ്യാഴാഴ്ച്‌ച 2.30ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി നിർവഹിക്കും. ആനച്ചാൽ ശ്രീ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എ. രാജ എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, എം.എം. മണി എംഎൽഎ എന്നിവർ പ്രസംഗിക്കും. നിർമ്മാണപ്രവൃത്തികൾ പൂർത്തീകരിക്കുന്ന പള്ളിവാസൽ എക്സ്റ്റൻഷൻ സ്ക‌ീം, നിർമ്മാണം പുരോഗമിക്കുന്ന ചെങ്കുളം ഓഗ്മെന്റേഷൻ സ്‌കീം എന്നിവിടങ്ങളിൽ നിന്നും ചെങ്കുളം ജലാശയത്തിലെത്തുന്ന അധികജലം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 24 മെഗാവാട്ട് സ്ഥാപിത ശേഷിയും 53.22 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനശേഷിയുമുള്ളതാണ് പദ്ധതി. ഒന്നാംഘട്ടത്തിൽ 2658.91 മീറ്റർ നീളവും 3.30 മീറ്റർ വ്യാസവുമുള്ള ടണൽ, 24.8 മീറ്റർ നീളവും 24.6 മീറ്റർ വീതിയും അഞ്ച് മീറ്റർ ആഴവുമുള്ള ഇൻടേക്ക്, 10 മീറ്റർ വ്യാസമുള്ള സർജ്, 2.8 മീറ്റർ വ്യാസവും 985.14 മീറ്റർ നീളവുമുള്ള പ്രഷർ ഷാഫ്റ്റ്, പവർഹൗസ്, അനുബന്ധ സ്വിച്ച് യാർഡ് എന്നിവയാണ് നിർമ്മിക്കുന്നത്. നെടുങ്കണ്ടത്ത് പുതുതായി നിർമ്മാണം പൂർത്തിയാക്കിയ മിനി വൈദ്യുതി ഭവനത്തിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ എം.എം.മണി എംഎൽഎ അധ്യക്ഷത വഹിക്കും. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നെടുങ്കണ്ടം ഇലക്ട്രിക്കൽ സെക്ഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസുകൾ കൂടാതെ ട്രാൻഗ്രിഡിൻ്റെ മൂന്ന് ഓഫീസുകളാണ് ഒരേ മേൽക്കൂരയ്ക്ക് കീഴിലാവുന്നത്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#upper #sengalam #hydroproject #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *