കാക്കനാട് പടമുഗളില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണൻ (48), കിഴക്കമ്ബലം സ്വദേശി ജിതിൻ രാജേന്ദ്രൻ (34) എന്നിവരാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. പൊതുജന സുരക്ഷ, സ്വകാര്യത, രാജ്യസുരക്ഷ എന്നിവ പരിരക്ഷിച്ചുകൊണ്ട് ഡ്രോണുകളുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ഡിജിസിഎ ഡ്രോണ്‍ ഓപ്പറേറ്റർമാർക്കായി സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.
സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഡ്രോണ്‍ പറക്കല്‍ ഉറപ്പാക്കാൻ, ഡിജിസിഎയുടെ മാർഗ്ഗനിർദ്ദേശങ്ങള്‍ ഡ്രോണ്‍ ഓപ്പറേറ്റർമാർ കർശനമായി പാലിക്കേണ്ടതാണ്. കൊച്ചി സിറ്റിയിലെ റെഡ് സോണ്‍ മേഖലകളായ നേവല്‍ ബേസ്, ഷിപ്പ് യാർഡ്, ഐഎൻഎസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിൻ കോസ്റ്റ് ഗാർഡ്, ഹൈക്കോടതി, മറൈൻ ഡ്രൈവ്,ബോള്‍ഗാട്ടി, പുതുവൈപ്പ് എല്‍എൻജി ടെർമിനല്‍, ബിപിസിഎല്‍, പെട്രോനെറ്റ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനല്‍, അമ്ബലമുകള്‍ റിഫൈനറി, കളമശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല.
കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവില്‍ ഏവിയേഷന്‍റെ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് മാത്രമേ കൊച്ചി നഗരത്തിലെ റെഡ് സോണ്‍ മേഖലകളായ മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുവാൻ പാടുള്ളൂ. മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ അനുമതി ഇല്ലാതെ ഡ്രോണ്‍ പറത്തുന്നത് കുറ്റകരവും ശിക്ഷാർഹവുമാണെന്നും പൊലീസ് അറിയിച്ചു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#drone #arrest #ernakulamnews #news #updates #onlinemedia #nattuvarthakal