കല്യാണത്തണ്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

ഇടുക്കി: കട്ടപ്പന കല്യാണത്തണ്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. കല്യാണത്തണ്ട് സ്വദേശി മേച്ചേരിയിൽ എം എസ് രാജൻ (62)നാണ് മരിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ 5.30ഓടെ കല്യാണതണ്ട് കയറ്റത്തിൽ വച്ച് നിയന്ത്രണം നഷ്‌ടമായ ഓട്ടോറിക്ഷ മറിയുകയായിരുന്നു. പ്രദേശവാസികൾ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച‌ രാത്രിയോടെ മരണം സംഭവിച്ചു. ഭാര്യ പ്രസന്നകുമാരി, മക്കൾ അഞ്ചു, അരുൺ, കിരൺ.

ഒരുമാസം മുമ്പ് ലോഡുമായെത്തിയ ലോറി അപകടത്തിൽപ്പെട്ടിരുന്നു. ഒരു വർഷത്തിനിടയിൽ നാലോളം അപകടങ്ങളാണ് കല്യാണത്തണ്ട് കയറ്റത്തിൽ ഉണ്ടായത്. ചെങ്കുത്തായ കയറ്റവും റോഡിന്റെ വീതിക്കുറവുമാണ് അപകടങ്ങൾക്ക് പ്രധാനകാരണം.

Leave a Reply

Your email address will not be published. Required fields are marked *