അശാസ്ത്രീയമായ ഓട നിർമ്മാണം: ഇരട്ടയാർ റോഡിൽ വെള്ളക്കെട്ട്

ഇടുക്കി: കട്ടപ്പന ഇരട്ടയാർ റോഡിൽ പേഴുംക്കവലക്ക് സമീപമുള്ള വെള്ളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നു. ഓട നിർമാണത്തിലെ അശാസ്ത്രിയതയാണ് മഴപെയ്യുമ്പോൾ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം. സമീപത്തുള്ള വീട്ടിലേക്കും സ്ഥാപനത്തിലേക്കും കുട്ടികളടക്കമുള്ളവർ എത്തുന്നത് ഈ മലിന ജലത്തിലൂടെയാണ്. ദിവസങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നും ദുർഗന്ധവും വമിക്കുന്നുണ്ട്. വെള്ളം ഒഴുകിപ്പോകേണ്ട ഓടയിൽ പൂർണമായും മണ്ണ് നിറഞ്ഞ അവസ്ഥയാണ്. വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് സാംക്രമിക രോഗങ്ങൾ പടരാനും സാധ്യതയുണ്ട്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടലുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#idukki #kattappana #erattayar #drainages

Leave a Reply

Your email address will not be published. Required fields are marked *