ടിവിയുടെ റിമോർട്ട് നൽകിയില്ല; ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

ആലപ്പുഴ : അമ്മയുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. ടിവിയുടെ റിമോർട്ട് നൽകാത്തതിനെ തുടർന്നാണിത്.  ആലപ്പുഴ കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യൻ (12) ആണ് മരിച്ചത്.അമ്മ ടിവിയുടെ റിമോർട്ട് മാറ്റിവച്ചിരുന്നു. റിമോർട്ട് തരാൻ ആദിത്യൻ അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ നൽകാതിരുന്നതോടെ അമ്മയോട് വഴക്കിട്ടതിന് ശേഷം മുറിയിൽ കയറി വാതിൽ അടയ്ക്കുയായിരുന്നു. മുറിക്കുള്ളിലെ ജനൽ കമ്പിയിലാണ് ആദിത്യൻ തൂങ്ങിമരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1
#suicide #student #today #alappuzha

Leave a Reply

Your email address will not be published. Required fields are marked *