വിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദ്ധാനം ചെയ്ത് ഒട്ടേറെപ്പേരുടെ കൈയ്യിൽ നിന്നും പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന വെട്ടിക്കുഴക്ക വല പുളിക്കത്തറയിൽ ശ്രീരാജ് ഷിബു(18) ആണ് അറസ്റ്റിലായത്.
സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെയാളുകളുടെ കൈയ്യിൽ നിന്നും ഇയാൾ വിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയിരുന്നു.
വിദ്യാഭ്യാസ വകുപ്പിൻ്റെ സ്‌കിൽ ഡെവലപ്‌മെൻ്റ് പദ്ധതിയായ അസാപ് ൻ്റെ പേരിലും പണം തട്ടിയെടുത്ത. തുടർന്ന് ഒട്ടേറെ പരാതികളാണ് ഇയാൾക്കെതിരെ പോലീസിന് ലഭിച്ചത്. മുൻപ് ഇതേ യുവാവ് വൈദികൻ ചമഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്.
വൈദിക വേഷത്തിൽ നിൽക്കുന്നതും കുർബാന നൽകുന്നതുമായ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചാണ് തട്ടിപ്പുകൾ നടത്തിയിരുന്നത് ഇടുക്കി ലൈവ് ചിത്രങ്ങൾ സഹിതം പുറത്തുവിട്ടിരുന്നു
തിരുവനന്തപുരം പോലീസാണ് പ്രതിയെ കട്ടപ്പനയിലെത്തി അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. പ്രതിയെ റിമാന്റ്റ് ചെയ്തു.
