പ്രിയരേ….. നഗരത്തിൽ തന്നെ എന്നാൽ നഗര തിരക്കിൽ നിന്നും മാറി തൊടുപുഴയാറിൻ്റെ തീരത്ത് രുചിയുടെ കലവറ നിങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു.
തൊടുപുഴ വെങ്ങല്ലൂർ ബൈപാസ് റിവർ വ്യൂ റോഡിൽ
The Old Monk Food Street ജൂൺ 2 ഞായറാഴ്ച്ച പ്രവർത്തനം ആരംഭിക്കുന്നു. ഏഴോളം കൗണ്ടറുകളിൽ നിന്നായി 100 % ശുദ്ധതയോടെ രുചിയൂറം വിഭവങ്ങൾ ഒരുക്കിയിരിക്കുന്നു. കഫേ, ഷേയ്ക്ക്, ഐസ്ക്രീം, ഷവർമ്മ അൽഫാം, കബാബ് ,ഷവായി, മോമോസ് ,സാൻഡ് വിച്ച്, ബർഗർ,ചൈനീസ് വിഭവങ്ങൾ, തുടങ്ങി നാടൻ ഭക്ഷണം വിവിധതരം ദോശകൾ ഉൾപ്പടെ രുചിയൂറം വിഭവങ്ങൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കായി കളി സ്ഥലം, വിശാലമായ ഡൈനിംഗ് ഹാൾ, വാഹന പാർക്കിംഗ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഗുണമേൻമയും സ്വദിഷ്ട്ടവുമായ ഭക്ഷണം ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നല്കുന്നു .
ഞായറാഴ്ച്ച രാവിലെ 10.30 ന് വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു പത്മകുമാർ, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ T.C. രാജു തരണിയിൽ, കേരള ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ (KHRA) സെക്രട്ടറി ശ്രീ മോഹനൻ പി.കെ , കേരള ഹോട്ടൽ ആൻ്റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (KHFA) പ്രസിഡൻ്റ് ശ്രീ M.N ബാബു , എന്നിവരുടെ മഹനീയ സാനിദ്ധ്യത്തിൽ തൊടുപുഴ നഗരസഭയുടെ പിതാവ് ശ്രീ സനീഷ് ജോർജ്ജ് രുചിക്കൂട്ടിൻ്റെ ഉത്ഘാടനം നിർവ്വഹിക്കുന്നു. ഉത്ഘാടന സമയത്തും തുടർന്നും നിങ്ങളുടെ ഏവരുടേയും സാനിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.Team Old Monk Food Street