വണ്ടൻമേടിന് സമീപം ഏലക്കയുമായി പോയ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ മറിയുകയായിരുന്നു.
കുമളി ആറാംമൈലിൽ നിന്നും ഏലയ്ക്കായു മായി തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.
അപകടത്തിൽ ഡ്രൈവർ നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തു. പിന്നീട് വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മഴഉണ്ടായതിനെ തുടർന്ന് റോഡിൽ ബ്രേക്ക് ചെയ്തപ്പോൾ ലോറി റോഡിൽ നിന്നും തെന്നി മാറിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
#vandanmedunews #idukkinews #accidentnews
