നാട്ടുവാർത്തകൾ എന്ന ന്യൂസ് ചാനലിന്റെ തുടക്കകാലം മുതൽ ഞങ്ങളുടെ ചാനലിന് ആശംസകളും സാറിന്റെ പ്രസ്ഥാനമായ സോക്കർ സ്കൂളിന്റെ വാർത്തകളും നൽകി സഹകരിക്കുന്നതിലുപരി ഞങ്ങളുടെ ഇന്നോളമുള്ള വളർച്ചയിൽ ഞങ്ങളെ കൈപിടിച്ച് നടത്തുന്ന പ്രധാന വ്യക്തിയാണ് സലിംകുട്ടി സാർ.
തൊടുപുഴയുടെയും ഇടുക്കി ജില്ലയുടെ കായിക മത്സര വേദികളിൽ മത്സരാർത്ഥികളെ വാർത്തെടുത്ത് അവരെ മുൻനിരയിലേക്ക് കൊണ്ടുവരാനും അവരുടെ ഭാവി സുരക്ഷിതമാക്കുവാനും സാർ നൽകുന്ന അർപ്പണബോധം പ്രശംസനീയമാണ്.
നാളിതുവരെ സാർ നൽകിയ സഹകരണങ്ങൾക്ക് ഞങ്ങളും ഈ നാടും കൃതാർത്ഥരാണ്. വരും നാളുകളിലും കൂടുതൽ ഊർജ്വസ്വലതയോടെ മുന്നേറാൻ ദൈവം തുണയായിരിക്കട്ടേ.
ഒരായിരം ജന്മദിന ആശംസകൾ അങ്ങയെ സ്നേഹിക്കുന്ന, അറിയുന്ന ആളുകൾക്കായി നാട്ടുവാർത്തകൾ കുടുംബം കൈമാറുന്നു.
#thodupuzhanews #idukkinews
