പാലായിൽ നിന്നും ചിന്നമന്നൂരിന് പോകുന്ന കാർ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം.

വണ്ടിപ്പെരിയാർ : പാലായിൽ നിന്നും തമിഴ്നാട് ചിന്നമന്നൂരിലേക്ക് പോവുകയായിരുന്ന മൂന്നുപേർ സഞ്ചരിച്ച ഡസ്റ്റർ കാർ വണ്ടിപ്പെരിയാർ ചുരുക്കുളം കവലയ്ക്ക് സമീപം എത്തിയപ്പോൾ മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വാഹനം വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിലും ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചു ഇടിയുടെ ആഘാതത്തിൽ ഇരുകാറുകളും തൊട്ടടുത്ത തോട്ടിലേക്ക് മറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
മുണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽനടിപടികൾ സ്വീകരിച്ചു. കൂടാതെ വണ്ടിപ്പെരിയാർ 63ആം മൈൽ പെട്രോൾ പമ്പിനു സമീപം നിയന്ത്രണം വിട്ട് കാർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു .നിയന്ത്രണം വിട്ട വാഹനം ദേശീയ പാതയ്ക്കരിക്കൽ കൽപ്പണി ചെയ്തുകൊണ്ടിരുന്ന വണ്ടിപ്പെരിയാർ മഞ്ജുമൽസ്വദേശി ശിവകുമാറിനെ ആണ് ഇടിച്ചത്. അപകടത്തിൽ ശിവകുമാറിന്റെ കാലിനും കൈക്കും പരിക്കേറ്റു. ഇദ്ദേഹത്തെ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.

#vandiperiyarnews #palanews, #accident

Leave a Reply

Your email address will not be published. Required fields are marked *