വാഗമൺ
വാഗമൺ റോഡിൽ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യo. ഈരാറ്റുപേട്ട വേലുശ്ശേരിയിലാണ് അപകടം. വാഗമൺ റോഡിൽ മണ്ണിടിഞ്ഞ് തമിഴ്നാട് സ്വദേശിയായ സ്കൂട്ടർ യാത്രക്കാരിയാണ് മരിച്ചത്. ചെന്നൈ ജവഹർ നഗർ സ്വദേശ സംഗീതയാണ് മരിച്ചത്, ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ രക്ഷിച്ചു. വാഗമൺ സന്ദർശനത്തിന് എത്തിയതായിരുന്നു ഇവർ ഞായറാഴ്ച ഉച്ചമുതൽ പ്രദേശത്ത് കനത്ത മഴയായിരുന്നു നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഉണ്ടായി.
